ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 14, വെള്ളി)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും, സഹപ്രവര്‍ത്തകരെ അവരുടെ ജോലിയില്‍ നിന്ന്‌ വൃതിചലിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വരാന്‍ നിങ്ങള്‍ കുറച്ചുകൂടി തുറന്ന്‌ ചിന്തിക്കണം.

കന്നി: ഇന്ന്‌ നിങ്ങള്‍ നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേര്‍ത്ത്‌ പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിന്‌ നിങ്ങളിന്ന്‌ നൂതന മാര്‍ഗങ്ങള്‍ ചിന്തിക്കുകയും ചെയ്യും.

തുലാം: നിങ്ങള്‍ക്കിന്ന്‌ പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവര്‍ണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ ചെയ്യാന്‍ അനുകൂലമായ സമയമാണ്‌ ഇപ്പോള്‍.

വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളില്‍ നിങ്ങള്‍ പിന്നിലാകാതെയിരിക്കണം.

ധനു: ഇന്ന്‌ നിങ്ങള്‍ തടസങ്ങളാല്‍ ബുദ്ധിമുട്ടാനുള്ള സാധ്യതയുണ്ട്‌. പക്ഷേ വിജയത്തിലെത്താന്‍ നിങ്ങള്‍ ചെറുത്തു നില്‍ക്കണം. ഇന്ന്‌ പകല്‍ മുഴുവനും വലിയ തീരുമനങ്ങള്‍ ഒന്നും എടുക്കാതിരിക്കുക.

മകരം: അനാരോഗ്യം ഇന്ന്‌ നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. മാനസിക പ്രതിസന്ധിയും കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും.

കുംഭം: നിങ്ങള്‍ നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അര്‌ നിങ്ങളുടെ അരോഗ്യത്തിന്‌ ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന്‌ ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത്‌ തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന്‌ നല്ല ദിവസമാകുന്നു. നിങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും.

മീനം: നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന്‌ കൂടുതല്‍ പ്രകടമാകും. അതുകൊണ്ട നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ത്ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഷ്യ്യവും ശ്രദ്ധക്കേന്ദ്രീക്രിക്കാനുള്ള കഴിവും ദൌത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്‌ നിങ്ങളെ സഹായിക്കും.

മേടം: നിങ്ങള്‍ ഇന്ന്‌ അനാവശ്യ പ്രശ്നങ്ങളില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ ശ്രമിക്കും. തിരക്കുകളില്‍ നിന്ന്‌ കുറച്ച്‌ സമയമെടുത്ത്‌ വിശ്രമിക്കുക. അല്ലെങ്കില്‍ ഒരു കാര്യവും നിങ്ങള്‍ ഉദേശിച്ചപോലെ നടക്കുകയില്ല.

ഇടവം: ഇന്ന്‌ നിങ്ങള്‍ ഒരുപാട ആലോചിക്കാതെയും സമ്മര്‍ദുത്തിന്‌ അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ഉടമസ്ഥസ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകള്‍ക്ക്‌ കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരുമാര്‍ഗം ആത്മപരിശോധന മാത്രമാണ്‌.

മിഥുനം: ഇന്ന്‌ നിങ്ങള്‍ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്‌. എന്നാല്‍ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. ഇന്ന്‌ നിങ്ങളുടെ വികാരങ്ങള്‍ അസ്വസ്ഥമാകുകയും നിങ്ങളുടെ കോപം അനാവശ്യ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം: ഇന്നത്ത ദിവസം നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനാകും. നിങ്ങള്‍ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസില്‍ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്ടിക്കുകയും ചെയ്യും. ഇന്ന്‌ നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ അതിരുകള്‍ ഭേദിക്കുകയും ബഹുമതികള്‍ നിങ്ങളെത്തേടിയെത്തുകയും ചെയ്യും.

 

Print Friendly, PDF & Email

Leave a Comment

More News