മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്‌നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗും ടീൻസ് മിനിസ്ട്രിയും ചേർന്ന് സംഘടിപ്പിച്ച “അമോറിസ് ലെറ്റീഷ” ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. സാൻ ഹൊസെ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇസബെൽ വേലികെട്ടേൽ കുടുംബം ഒന്നാം സ്ഥാനം നേടി.

ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി, നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ്‌, മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ്, ജൂഡ് ചേത്തലിൽ ഹൂസ്റ്റൺ എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്‌തു. ഫാ. സിജു മുടക്കോടിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ ക്വിസ് മാസ്‌റ്റേഴ്‌സ് ആയിരുന്നു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും പ്രസിഡന്റ് സെറീന മുളയാനിക്കുന്നേൽ നന്ദിയും പറഞ്ഞു.

വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ആദ്യ ഘട്ടത്തിലെ മത്സരത്തിൽ പങ്കെടുത്തത്. ആദ്യ ഘട്ടത്തിൽ വിവിധ ഫൊറോനകളിൽ നിന്നും വിജയികളായ പന്ത്രണ്ട് കുടുംബങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. വിജയികൾക്ക് മേരിക്കുട്ടി മാന്തുരുത്തിൽ ചിക്കാഗോ മെമ്മോറിയൽ ക്യാഷ് അവാർഡുകൾ നൽകി.

Print Friendly, PDF & Email

Leave a Comment

More News