മിഷേൽ ആൻ ദാനിയേൽ ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024- 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ചിക്കാഗോയിൽ നിന്നുള്ള മിഷേൽ ആൻ ദാനിയേൽ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിൽ നിന്നാണ് മിഷേൽ ജനവിധി തേടുന്നത്. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ യുവജനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുള്ളത് സന്തോഷം നൽകുന്നുവെന്ന് മിഷേൽ പറഞ്ഞു.

പെൻസിൽവാനിയ ഈസ്റ്റ് സ്ട്രോഡ്സ് ബർഗ് യൂണിവേഴ്സിറ്റിയിൽ ഫിനാൻസ് & മാർക്കറ്റിംഗിൽ സ്കോളർഷിപ്പ് ലഭിച്ച് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് മിഷേൽ ആൻ ദാനിയേൽ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ മെമ്പർ ആയ മിഷേൽ അറിയപ്പെടുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൻ്റെ ഉടമ കൂടിയാണ്.

ഇന്ത്യയിൽ വിവിധയിനം ഫാഷൻ ഷോകളിൽ പങ്കെടുത്ത മിഷേൽ ഒരു അഡാർ ലവ് എന്ന സിനിമയിലെ നായികമാരിൽ ഒരാളായിരുന്നു. എടക്കാട് ബെറ്റാലിയൻ, ധമ്മക, തുടങ്ങിയ സിനിമകളിലും ഐ. ലവ് യു എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. 2016 ലെ NAFA പുരസ്കാരം ലഭിച്ച ഷോർട്ട് ഫിലിം ആയിരുന്നു ഇത്. സിനിമ, ഫാഷൻ ഷോ എന്നിവയ്ക്ക് പുറമേ കായിക രംഗത്തും മിഷേൽ സജീവമാണ്. ബാഡ്മിൻ്റൺ, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുകയും തമിഴ്നാട് സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ വൃദ്ധ സദനങ്ങൾ ഓട്ടിസം ബാധിച്ച കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾ മിഷേലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. മിഷേൽ ആൻ ഡാനിയേലിൻ്റെ സ്ഥാനാർത്ഥിത്വം യുവ സമൂഹത്തിന് പ്രചോദനവും ഫൊക്കാനയ്ക്ക് ഭാവി മുതൽകൂട്ടും ആയിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാൻ, രാജേഷ് വല്ലത്ത്‌ , വരുൺ നായർ , റെജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .

Print Friendly, PDF & Email

Leave a Comment

More News