ഇന്തോനേഷ്യയിലെ മൗണ്ട് മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ മരിച്ചു; ജാഗ്രതാ നിർദേശം

സുമാത്ര: ഇന്തോനേഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് തിങ്കളാഴ്ച 11 പർവതാരോഹകർ കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ കാണാതായ മറ്റ് 12 പേർക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചതായും അവര്‍ പറഞ്ഞു.

11 പർവതാരോഹകരുടെ മൃതദേഹങ്ങളും മൂന്ന് രക്ഷപ്പെട്ടവരെയും തിങ്കളാഴ്ച കണ്ടെത്തിയതായി സെർച്ച് ആൻഡ് റെസ്ക്യൂ ടീം വക്താവ് ജോഡി ഹരിയവാൻ പറഞ്ഞു. ഞായറാഴ്ച സ്‌ഫോടനം നടക്കുമ്പോൾ 75 പേരാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.

2,891 മീറ്റർ (9,485 അടി) ഉയരമുള്ള അഗ്നിപർവ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. ഇത് അപകട സൂചനയുടെ രണ്ടാമത്തെ ഉയർന്ന നിലയിലേക്ക് ഉയർത്താനും താമസക്കാരുടെ സഞ്ചാരം നിയന്ത്രിക്കാനും അധികാരികളെ പ്രേരിപ്പിച്ചു. വീഡി ഫൂട്ടേജിൽ അഗ്നിപർവ്വത ചാരത്തിന്റെ ഒരു വലിയ മേഘം ആകാശത്ത് വ്യാപകമായി പടരുകയും കാറുകളും റോഡുകളും ചാരത്തിൽ മൂടുകയും ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ പ്രദേശത്ത് നിന്ന് 49 പർവതാരോഹകരെ ഒഴിപ്പിക്കുകയും നിരവധി പേർക്ക് പൊള്ളലേറ്റ് ചികിത്സ നൽകുകയും ചെയ്തു. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് മറാപിയെന്നും, അതിന്റെ ഏറ്റവും മാരകമായ സ്ഫോടനം 1979 ഏപ്രിലിലാണുണ്ടായതെന്നും അന്ന് 60 പേർ മരിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. ഈ വർഷം, ജനുവരി മുതൽ ഫെബ്രുവരി വരെ പൊട്ടിത്തെറിക്കുകയും കൊടുമുടിയിൽ നിന്ന് ഏകദേശം 75m-1,000m ദൂരത്തേക്ക് ചാരം വിതറുകയും ചെയ്തു. അഗ്നിപർവ്വത ഏജൻസിയുടെ കണക്കനുസരിച്ച്, പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്താണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. ഇവിടെ 127 സജീവ അഗ്നിപർവ്വതങ്ങളുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News