സി.എ.എ നടപ്പിലാക്കുന്നത് സംഘ്പരിവാറിൻ്റെ ഇലക്ഷൻ തന്ത്രം മാത്രമല്ല : ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം : സി.എ.എ നിയമം നടപ്പിലാക്കുന്നത് ഇലക്ഷൻ തന്ത്രം മാത്രമല്ല അത് സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതിയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആഹ്വനം ചെയ്തു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമത്തിലാണ് ഇത് ആവശ്യപ്പെട്ടത്. സംഗമത്തിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ വിദ്യാർത്ഥി യുവജന നേതൃത്വം പങ്കെടുത്തു.ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി. ടി. എസ് ഉമർ തങ്ങൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ.വി സഫീർഷാ (വെൽഫെയർ പാർട്ടി ), ഷമീമ സക്കീർ (ഫ്രറ്റേണിറ്റി),ബാവ വിസപ്പടി (യൂത്ത് ലീഗ്), അഡ്വ: അൻഷദ്(കെ.എസ്.യു), കെ.എം. ഇസ്മായീൽ എം.എസ്.എഫ്), സതീഷ് ചേരിപുറം (യുവകലാസാഹിതി), ഇർഷാദ് മൊറയൂർ (എസ്.ഡി.പി.ഐ), ഹസൻകുട്ടി പുതുവള്ളി(പി.ഡി.പി.), കലാം ആലുങ്ങൽ (എൻ.വൈ.എൽ), പി.പി.അബ്ദുൽ ബാസിത് (സോളിഡാരിറ്റി ), ഷിബിലി മസ്ഹർ (എസ്.ഐ.ഒ), ജന്നത്ത്. ടി. (ജി.ഐ.ഒ), പി.സി. അബ്ദുൽ ഖയ്യൂം (ഐ.എസ്.എം), ഹാമിദ് സനീൻ .ഒ (എം.എസ്.എം മർകസുദഅവ), മുഹമ്മദ് മുസ്തഫ പറപ്പൂർ (എം.എസ്.എം സി.ഡി.ടവർ), ശഹീർ പുല്ലൂർ (എം.എസ്.എം.മലപ്പുറം ഈസ്റ്റ് ), മുഷ്താക് അഹമ്മദ് (വിസ്ഡം സ്റ്റുഡൻ്റ്സ് വെസ്റ്റ് ജില്ല), വസീം ഒതായി (വിസ്ഡം സ്റ്റുഡൻ്റ്സ് -ഈസ്റ്റ് ജില്ല), അജ്മൽ കോഡൂർ (സോളിഡാരിറ്റി) , ടി.വി. ജലീൽ (മെക്ക), യാസിർ ഇശൽ (സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്), ആഷിഖാ കാനം (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി), സമീൽ ഇല്ലിക്കൽ (എഴുത്തുകാരൻ ), ടി. റിയാസ് മോൻ (ആക്ടിവിസ്റ്റ്), ഇമ്ത്യാസ് (4th), സാജിദ് അജ്മൽ(മീഡിയ വൺ), ഷസാദ് (24 ന്യൂസ്‌) പി എൽ കിരൺ (ഏഷ്യാനെറ്റ്‌) അരുൺ(മാതൃഭൂമി) മഹേഷ്‌ കുമാർ(മനോരമ), അഷ്‌കർ അലി (റിപ്പോർട്ടർ), ബിജു(മാതൃഭൂമി), നിഷാദ്(ചന്ദ്രിക), ശംസുദ്ധീൻ (മാധ്യമം) തുടങ്ങിയവർ സംബന്ധിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News