കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍

കൊച്ചി: സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാത്സല്യം എന്ന പുതിയ പരമ്പരയുമായി സീ കേരളം ചാനല്‍. പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും വ്യത്യസ്ഥ പരമ്പരകള്‍ കൊണ്ട്  വിരുന്നൊരുക്കുന്ന സീ കേരളം പുതുതായി ഒരുക്കുന്ന  വാത്സല്യം  പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. മാര്‍ച്ച് 25 മുതല്‍ എല്ലാ ദിവസവും വൈകിട്ട് 8.30 ന് സംപ്രേഷണം ചെയ്യുന്ന പരമ്പര പ്രേക്ഷകര്‍ക്ക് കൈ നിറയെ സമ്മാനങ്ങളും ഉറപ്പു വരുത്തും.

പതിനേഴുകാരിയായ മീനാക്ഷിയുടെയും ഒരു  നിയോഗമെന്നോണം അവളുടെ അമ്മയായി എത്തുന്ന അപരിചിതയായ നന്ദിനിയുടെയും  കഥയാണ് വാത്സല്യം. മുമ്പ് അച്ഛനുമായി ബന്ധമുണ്ടായിരുന്ന നന്ദിനി എന്ന സ്ത്രീക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതയായ മീനാക്ഷിയുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതാണ് പുതിയ പരമ്പരയുടെ ഇതിവൃത്തം.

ശ്രീകലയാണ് നന്ദിനിയായി വേഷമിടുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട 45 വയസുള്ള സ്ത്രീ കഥാപാത്രമാണ് നന്ദിനി. 17 വയസുള്ള മീനാക്ഷിയായി സ്‌ക്രീനില്‍ എത്തുന്നത് രേവതി കൃഷ്ണ ആണ്. ജയറാമായി പ്രശസ്ത സിനിമ-സീരിയല്‍ താരം കൃഷ്ണ പ്രത്യക്ഷപ്പെടുന്നു. നായികയുടെ അമ്മയായി വേഷമിടുന്നത് സിനിമ-സീരിയല്‍ താരവും അവതാരകയുമായ റോസ്ലിന്‍ ജോളി ആണ്. കാര്‍ത്തിക്കിനെ അവതരിപ്പിക്കുന്നത് ജയ് കാര്‍ത്തിക്ക് ആണ്.

സംപ്രേഷണം ആരംഭിക്കുന്ന ആഴ്ചയില്‍, പ്രേക്ഷകര്‍ക്ക് വാല്‍സല്യം സെല്‍ഫി മത്സരത്തില്‍ പങ്കെടുക്കാം. ഭാഗ്യശാലികളായ പ്രേക്ഷകര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രേക്ഷകര്‍ ചെയ്യേണ്ടത് ഇത്ര മാത്രം – വാല്‍സല്യം എപ്പിസോഡ് കാണുന്ന രീതിയില്‍ ഉള്ള ഒരു സെല്‍ഫി  8291829136  എന്ന  നമ്പറിലേക്ക് അയയ്ക്കണം. മത്സരം 2024 മാര്‍ച്ച് 25-ന് ആരംഭിച്ച് 2024 മാര്‍ച്ച് 29-ന് അവസാനിക്കും.

Videos
Print Friendly, PDF & Email

Leave a Comment

More News