“സുമതി വളവ് “: പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം ആയിരിക്കും ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ്‌ അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ, മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പി ആർ ഓ: പ്രതീഷ് ശേഖർ.

Print Friendly, PDF & Email

Leave a Comment

More News