കോടഞ്ചേരിയിലെ വിവാദമായ ‘ലൗ ജിഹാദ്’ വിവാഹം; ജോയ്സ്നയെ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

കോഴിക്കോട്: കോടഞ്ചേരിയില്‍ നടന്ന, വിവാദമായ ‘ലൗ ജിഹാദ്’ വിവാഹ കേസ് ഹൈക്കോടതിയില്‍. തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് ജോയ്സ്നയുടെ പിതാവ് ജോസഫാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഈ കേസിലാണ് വധുവായ ജോയ്‌സ്‌നയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച്ച ജോയ്‌സ്‌നയെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കോടഞ്ചേരി പൊലീസിനോടാണ് ജോയ്‌സ്‌നയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഒമ്പതാം തിയതി മകളെ കാണാതായതിനെ തുടര്‍ന്ന് പതിനൊന്നിന് പിതാവ് കോടതിയെ സമീപിച്ചിരുന്നു.

കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷെജിന്‍, ജോയ്‌സ്‌ന എന്നിവരുടെ മിശ്രവിവാഹമാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതര മതത്തില്‍പ്പെട്ട ഇവരുടെ വിവാഹം ലൗ ജിഹാദ് ആണെന്ന് വ്യാജ പ്രചാരണം നടന്നിരുന്നു.

Leave a Comment

More News