മംഗളൂരു: മത്സ്യസംസ്കരണ ഫാക്ടറിയില് വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള് മരിച്ചു. മംഗളൂരുവിലെ ബജ്പെയിലെ ഫാക്ടറിയിലാണ് സംഭവം. ബംഗാള് സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര് ഫാറൂഖ്, നിസാമുദ്ധീന് സയ്ദ് , മിര്സുല് ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്. ടാങ്കിലെ മാലിന്യങ്ങള് വൃത്തിയാക്കാന് ശ്രമിക്കുന്നതിനിടെ ഒരാള് കുഴഞ്ഞുവീണു. ഇയാളെ രക്ഷപ്പെടുത്താല് ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്പ്പെട്ടത്.
More News
-
അജോയി കെ വർഗ്ഗീസിന് സ്വീകരണം നല്കി
നിരണം: കന്നി പോരാട്ടത്തിൽ വിജയിച്ച നിരണം കടപ്പിലാരിൽ അജോയി കെ വർഗ്ഗീസിന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം... -
രാശിഫലം (18-12-2025 വ്യാഴം)
ചിങ്ങം: ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ വലയ്ക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ തര്ക്കങ്ങള് കാരണം മനക്ലേശമുണ്ടായിരിക്കും. ആരോഗ്യം മെച്ചപ്പെടും. അമ്മയ്ക്ക് രോഗം പിടിപെടാൻ സാധ്യത.... -
പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടതും വ്യാവസായിക ചരക്കു നീക്കത്തിൽ...
