മംഗളൂരുവില്‍ മത്സ്യസംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു

മംഗളൂരു: മത്സ്യസംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര്‍ ഫാറൂഖ്, നിസാമുദ്ധീന്‍ സയ്ദ് , മിര്‍സുല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്. ടാങ്കിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News