ഇന്ത്യാ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ (പുന്നശേരിൽ) അന്തരിച്ചു

ഡാളസ്: ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ, 67, (പുന്നശേരിൽ) അന്തരിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും, ടെലിവിഷൻ നിര്‍മ്മാതാവുമായിരുന്നു.

ഇന്ന് (മാർച്ച് 9) രാവിലെ കരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു അന്ത്യം.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസിന്റെ തുടക്കം മുതൽ സന്തത സഹചാരിയായിരുന്ന ശ്രീ രവി എടത്വയുടെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരാജ്ഞലി അര്‍പ്പിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു. രവി എടത്വയുടെ കുടുംബാങ്ങളോടുള്ള പ്രസ് ക്ലബ്ബിന്റെ അനുശോചനങ്ങൾ അറിയിക്കുന്നതായും, അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഡാളസ് മലയാളികൾക്ക് സുപരിചിതനും, സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ – വീഡിയോഗ്രാഫറും, ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ട് അപ്പിന്റെ ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഇപ്പോൾ ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായിരുന്നു.

സഹധർമ്മിണി: സൈനബ, മക്കൾ: സിയാന, അപ്പൂസ്. മരുമകൻ: പ്രേം അയ്യർ

കൂടുതൽ വിവരങ്ങൾ പിന്നീട്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം, പ്രസിഡണ്ട്, ഐ.പി.സി.എൻ.എ, ഡാളസ് ചാപ്റ്റർ

Print Friendly, PDF & Email

Leave a Comment

More News