വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന: ദിലീപിന്റെ ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ചൊവ്വാഴ്ച. ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി വിധി പറയുക. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ വാദം.

ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു.

 

Leave a Comment

More News