ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25-കാരനെ പോലീസ് അറസ്റ്റു ചെയ്തു

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭരത് എന്ന 25കാരനെ കർണാടകയിലെ മുധോൾ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും അയല്‍‌വാസികളായിരുന്നു എന്ന് മുധോൾ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുസ്ലിം കുടുംബത്തിലെയാണ് ഒമ്പത് വയസ്സുകാരി പെൺകുട്ടി. നാല് ദിവസം മുമ്പാണ് പെൺകുട്ടിയെ അടുത്തുള്ള പറമ്പിലേക്ക് ഭരത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ ബാഗൽകോട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു.

ഭരതിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മുധോളില്‍ ബിസിനസ് നടത്തുകയാണ് ഭരത്. ബിജെപി പ്രവര്‍ത്തകനാണെന്നും പറയപ്പെടുന്നു. എന്നാല്‍, അത്തരം അവകാശവാദങ്ങള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്.

Leave a Comment

More News