കൊടുങ്ങല്ലൂര്‍ ഭഗവതിയ്ക്ക് വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ച് സുരേഷ് ഗോപി

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടനും എം.പിയുമായ സുരേഷ് ഗോപി ദര്‍ശനം നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു സുരേഷ് ഗോപിയെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു.

തുടര്‍ന്ന് ക്ഷേത്രപാലകന് മുന്‍പില്‍ നാളികേരം ഉടച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. തൃശ്ശൂര്‍ പുരത്തിന്റെ ഭാഗമായി പാറമേയ്ക്കാവ് ആനച്ചമയപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കും.

Leave a Comment

More News