ജഹാംഗീർപുരിയിലെ പൊളിക്കൽ ശ്രമങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ എസ്പി പ്രതിനിധി സംഘം ഡൽഹി സന്ദർശിക്കും

ലഖ്‌നൗ: കലാപബാധിതമായ ജഹാംഗീർപുരിയിൽ എൻഡിഎംസിയുടെ പൊളിക്കൽ നടപടിയെ കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘം വെള്ളിയാഴ്ച ഡൽഹി സന്ദർശിക്കുമെന്ന് പാർട്ടി അറിയിച്ചു.

പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദേശപ്രകാരമാണ് സിറ്റിംഗ് അംഗങ്ങളും മുൻ പാർലമെന്റ് അംഗങ്ങളും അടങ്ങുന്ന സംഘം രൂപീകരിച്ചത്.

“ബിജെപി ഭരിക്കുന്ന നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏപ്രിൽ 20 ന് ജഹാംഗീർപുരി ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു. അന്വേഷണത്തിനായി അഞ്ചംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചിട്ടുണ്ട്,” മുഖ്യ എസ്പി വക്താവ് രാജേന്ദ്ര ചൗധരി വ്യാഴാഴ്ച പറഞ്ഞു.

എംപിമാരായ ഷഫീക്കർ റഹ്മാൻ ബുർഖ്, എസ്ടി ഹസൻ, വിഷംഭർ പ്രസാദ് നിഷാദ്, മുൻ എംപിമാരായ രവി പ്രകാശ് വർമ, ജാവേദ് അലി ഖാൻ എന്നിവരും സംഘത്തിലുണ്ട്.

ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ജഹാംഗീർപുരി വർഗീയ കലാപത്തിൽ ആടിയുലഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് നോർത്ത് എംസിഡി ബുധനാഴ്ച പ്രദേശത്ത് കൈയ്യേറ്റ ഭൂമിയാണെന്ന് ആരോപിച്ച് മുസ്ലിംകളുടെ കടകളും മറ്റും ഇടിച്ചുനിരത്തിയത്. എന്നാല്‍, തൽസ്ഥിതി നിലനിർത്താൻ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അത് വകവെയ്ക്കാതെ നിരവധി “നിയമവിരുദ്ധ” ഘടനകൾ പൊളിച്ചു മാറ്റി.

കൈയ്യേറ്റ വിരുദ്ധ യജ്ഞത്തിന്റെ പേരില്‍ മുസ്ലീങ്ങളെ ലക്ഷ്യമിട്ടതായി ചില പ്രതിപക്ഷ നേതാക്കൾ അവകാശപ്പെട്ടു.

Leave a Comment

More News