സില്‍വര്‍ലൈന്‍: എതിര്‍ക്കുന്ന വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് സംവാദം നടത്താന്‍ സര്‍ക്കാര്‍. ഈ മാസം 28ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടക്കുക. പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ അലോക് വര്‍മ, അര്‍.വി.ജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരുമായി പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചയില്‍ ക്ഷണമില്ല.

സര്‍ക്കാരിനു വേണ്ടി കെ.റെയില്‍ ആണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ഓരോരുത്തര്‍ക്കും 10 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

Leave a Comment

More News