ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയടെയാണ് ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.

 

സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

 

 

Leave a Comment

More News