കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്; സോണിയ ഗാന്ധി അനുശോചിച്ചു

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 5.30 ന് തൃശൂരിലെ കുടുംബ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തും. തുടര്‍ന്ന കുടുംബവീട്ടിലെത്തിക്കുന്ന മൃതദേഹം സംസ്‌കരിക്കും.

ശങ്കരനാരായണന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News