കൊലക്കേസ് പ്രതിക്ക് ഒളിയിടം ഒരുക്കിയെന്ന ആക്ഷേപം: രേഷ്മ അധ്യാപക ജോലി രാജിവച്ചു

കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രേഷ്മ അധ്യാപക ജോലി രാജിവച്ചു. തലശേരി അമൃത വിദ്യാലയം സ്‌കൂളിലെ ജോലിയാണ് രേഷ്മ രാജി വച്ചത്. നേരത്തെ, രേഷ്മയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രേഷ്മ ജോലി രാജിവച്ചത്.

കേസിലെ മുഖ്യപ്രതി നിജില്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയതിനാണ് രേഷ്മയെ കേസില്‍ പ്രതിചേര്‍ത്തത്. രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. കഴിഞ്ഞ ദിവസമാണ് രേഷ്മ ജാമ്യത്തിലിറങ്ങിയത്.

അതിനിടെ, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും അശ്ലീല അധിക്ഷേപത്തിലും സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകനാണ് രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയായ പ്രശാന്ത്.

 

Leave a Comment

More News