ടെക്‌സസില്‍ മങ്കിപോക്‌സ് വ്യാപകമാകുന്നു; ഏറ്റവും ഉയര്‍ന്ന തോത് ഡാളസില്‍

ഡാളസ്: ടെക്‌സസ് സംസ്ഥാനത്ത് മങ്കിപോക്‌സ് കേസ്സുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതായി സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡാളസ്സിലാണ്.

സംസ്ഥാനത്തു 454 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഡാളസ്സില്‍ മാത്രം 195 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.മങ്കിപോക്‌സ് സ്ഥിരീകരിക്കപ്പെട്ടവരുമായി ഏറ്റവും അടുത്തു പെരുമാറുന്നവര്‍ക്കും, സ്‌കിന്‍-ടു-സ്‌കിന്‍ ബന്ധപ്പെടുന്നവരിലുമാണ് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ പറയുന്നു. പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ സ്വവര്‍ഗ്ഗ സംഭോഗത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും രോഗവ്യാപനത്തിനു സാധ്യത കൂടുതലാണ്.ഇത്തരത്തിലുള്ളവര്‍ക്ക് അടിയന്തിരമായി മങ്കിപോക്‌സ് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ കൗണ്ടി അധികൃതര്‍ സ്വീകരിച്ചുവരുന്നു.

കഴിഞ്ഞവാരം ഡാളസ്സ് കൗണ്ടിയില്‍ ലഭിച്ചത് 5000 ഡോസ് വാക്‌സിന്‍ മാത്രമാണ്. എന്നാല്‍ ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് ഹൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ഹംഗ പറഞ്ഞു.

രണ്ടുഡോസെങ്കിലും കൊടുക്കേണ്ടതുള്ളതിനാല്‍ ഇത്രയും വാക്‌സിന്‍ 2500 പേര്‍ക്ക് മാത്രമാണ് നല്‍കുവാന്‍ കഴിയുകയെന്നും ഡോ.ഫിലിപ്പ് പറഞ്ഞു. മങ്കിപോക്‌സ് പ്രതിരോധത്തിനായി കൗണ്ടി 100,000 ഡോളര്‍ ബഡജറ്റില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News