കോവിഡ്-19: കേസുകളിലും മരണത്തിലും കേരളം ഇപ്പോഴും മുന്നിലാണ്; ഏപ്രിലിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 7039 കേസുകൾ

തിരുവനന്തപുരം: കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം ഇപ്പോഴും രാജ്യത്ത് മുന്നിലാണെന്ന് വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ മാത്രം 7039 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പഴയ മരണങ്ങൾ ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ ചേർക്കപ്പെടുമ്പോൾ മരണസംഖ്യയിൽ കേരളം ഇപ്പോഴും മുന്നിലാണ്.

പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. ഏപ്രിൽ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്.

Leave a Comment

More News