അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു; പുതിയ തീയതി പിന്നീടെന്ന് ബിജെപി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് വിശദീകരണം. മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നത്.

 

Leave a Comment

More News