‘ഒരു ഇന്നോവയല്ലേ ആ വരുന്നത്, തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ഥിക്കാം’; പരിഹസിച്ച് ടി.സിദ്ദിഖ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു ഇപ്പോള്‍ തില്ലങ്കേരിയെ തള്ളിപ്പറയുന്നതിലൂടെ ഡിവൈഎഫ്‌ഐ സമ്മതിക്കുന്നത്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് സിപിഎമ്മിന് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നതെന്നും പരിഹാസ രൂപേണ സിദ്ദിഖ് കുറിച്ചു.

Leave a Comment

More News