ഐപിഎൽ 15ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവസ്ഥ മോശം നിലയിലായി. ഇതിനിടയിലാണ് ടീമിന്റെ നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ വലിയൊരു തീരുമാനമെടുത്തിരിക്കുന്നത്. ശനിയാഴ്ച, അദ്ദേഹം വീണ്ടും ടീമിന്റെ കമാൻഡ് മഹേന്ദ്ര സിംഗ് ധോണിക്ക് നൽകി. ഈ വിവരം CSK അതിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, രവീന്ദ്ര ജഡേജ തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നായകസ്ഥാനം വിടാൻ തീരുമാനിക്കുകയും, സിഎസ്‌കെയെ നയിക്കാൻ എംഎസ് ധോണിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. വീണ്ടും നായകസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ച എംഎസ് ധോണി തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡേജയോട് ആവശ്യപ്പെട്ടു.
ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യ മത്സരങ്ങളിൽ ടീമിന് തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടി വന്നു. ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങൾ ടീം കളിച്ചു. എന്നാൽ, ഇക്കാലയളവിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. 6 മത്സരങ്ങളിൽ തോറ്റു. ഇപ്പോൾ, പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ് ടീം, പ്ലേ ഓഫിലെത്താനുള്ള പ്രതീക്ഷയും വളരെ കുറവാണ്.
ഭാവിയിലേക്ക് ടീമിനെ സജ്ജരാക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ധോണി നേരത്തെ തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് ജഡേജയെ നായകനാക്കിയത്. സിഎസ്‌കെയുടെ ക്യാപ്റ്റൻസിക്ക് മുമ്പ് ജഡേജ ഒരിക്കലും നായകനായിട്ടില്ല. അതിനാലാകാം അദ്ദേഹത്തിന് ആ സ്ഥാനം യഥാവിധി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.
എംഎസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ, 2010, 2011, 2018, 2021 വർഷങ്ങളിൽ നാല് ഐപിഎൽ മത്സരങ്ങൾ വിജയിക്കാൻ സിഎസ്‌കെയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
📢 Official announcement!
Read More: 👇#WhistlePodu #Yellove 🦁💛 @msdhoni @imjadeja
— Chennai Super Kings (@ChennaiIPL) April 30, 2022
