യുഡിഎഫ് ആയുധമാക്കും; സില്‍വര്‍ലൈന്‍ കല്ലിടലില്‍ നിന്ന് പിന്മാറേണ്ടെന്ന് സര്‍ക്കാരിനോട് സിപിഎം

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കെ.റെയില്‍ കല്ലിടല്‍ നിര്‍ത്തിവയ്‌ക്കേണ്ടെന്ന് സിപിഎം. ഇത് സംബന്ധിച്ച് സര്‍ക്കാരിന് പാര്‍ട്ടി നിര്‍ദേശം നല്‍കി. കല്ലിടല്‍ നിര്‍ത്തിവച്ചാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും. വികസന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ കല്ലിടല്‍ അനിവാര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

കല്ലിടലില്‍ നിന്ന് പിന്മാറിയാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കല്ലിടല്‍ രാഷ്ട്രീയമായി തടയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയാല്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാമെന്നും സിപിഎമ്മിനുണ്ട്.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന നിരവധി സ്ഥലങ്ങള്‍ തൃക്കാക്കര മണ്ഡലത്തിലുണ്ട്. എറണാകുളത്തെ സ്‌റ്റേഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിനുള്ളതിലാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനായാല്‍ അത് കെ.റെയിലിനും വികസനത്തിനുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.

Leave a Comment

More News