മുന്‍ അദ്ധ്യാപകന്‍ ശശികുമാർ പീഡിപ്പിച്ച അറുപതോളം പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത്

മലപ്പുറം: മുൻ അദ്ധ്യാപകന്‍ ശശികുമാര്‍ പീഡിപ്പിച്ച കൂടുതല്‍ വിദ്യാര്‍ത്ഥിനികല്‍ രംഗത്തെത്തി. നിലവില്‍ നഗരസഭാ കൗൺസിലറാണ് ശശികുമാര്‍. അറുപതോളം വിദ്യാർഥികളാണ് ശശികുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് തുടർന്ന് അദ്ദേഹം നഗരസഭാംഗത്വം രാജിവച്ചു. ഇയാൾ അധ്യാപകനായി ജോലി ചെയ്തിരുന്ന എയ്ഡഡ് സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ് പരാതി നൽകിയത്. അധ്യാപകനായിരിക്കെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.

അദ്ധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇയാള്‍ക്ക് വിനയായത്. ഇതോടെ രാജിവെക്കണമെന്ന് സി.പി.എം പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് സ്കൂളിൽ നിന്ന് വിരമിച്ചത്.

അറുപതോളം വിദ്യാര്‍ത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ പറയുന്നത്. 2019ല്‍ സ്‌കൂള്‍ അധികൃതരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

Leave a Comment

More News