ദുബൈയില്‍ 65 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍കോപ്

ദുബൈ: ഉപഭോക്താക്കളുടെ സന്തോഷവും സമൂഹത്തിന്റെ ക്ഷേമവും ലക്ഷ്യമിട്ട് മേയ് മാസത്തില്‍ ആകര്‍ഷകമായ ഡിസ്‍കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി അയ്യായിരം ഉത്‍പന്നങ്ങള്‍ക്ക് വില കുറയുമെന്നാണ് യൂണിയന്‍കോപിന്റെ പ്രഖ്യാപനം.

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ് യൂണിയന്‍കോപ് ചെയ്യുന്നതെന്ന് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് യൂണിയന്‍കോപ്പ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഡിസ്‍കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രമോഷനുകള്‍ പ്രഖ്യാപിക്കാനുള്ള യൂണിയന്‍കോപിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണിത്. സമഗ്രവും വ്യത്യസ്‍തവുമായ വിവിധ ക്യാമ്പയിനുകള്‍ യൂണിയന്‍കോപ് മേയ് മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ ഉത്‍പന്നങ്ങള്‍ക്കും 65 ശതമാനം വരെ ഇതിന്റെ ഭാഗമായി വിലക്കുറവ് ലഭിക്കും. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന എല്ലാ യൂണിയന്‍കോപ് ശാഖകളിലൂടെയും കൊമേഴ്‍സ്യല്‍ സെന്ററുകളിലൂടെയും ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

ഈ ഓഫറുകള്‍ മേയ് മാസം ആദ്യം മുതല്‍ തന്നെ ലഭ്യമാകുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് ശാഖകള്‍ നേരിട്ട് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ (മൊബൈല്‍ ആപ്) വഴിയോ അത് പ്രയോജനപ്പെടുത്താമെന്നും അല്‍ ബസ്‍തകി പറഞ്ഞു. ഓണ്‍ലൈന്‍ സ്റ്റോറിലും എല്ലാ പ്രമോഷണല്‍ ഓഫറുകളും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അരി, എണ്ണ എന്നിങ്ങനെയുള്ള അയ്യായിരം ഉത്പന്നങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാവുമെന്ന് മേയ് മാസത്തിലെ പ്രൊമോഷണല്‍ ഓഫറുകള്‍ വിശദീകരിച്ചുകൊണ്ട് യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ താത്പര്യം മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്‍ത മാര്‍ക്കറ്റിന് പദ്ധതികളുടെ ഭാഗമായാണ് ഇവയെല്ലാം ശ്രദ്ധാപൂര്‍വം വിഭാവനം ചെയ്‍തിരിക്കുന്നത്. ഒപ്പം ഉപഭോക്താക്കള്‍ക്ക് വിവിധങ്ങളായ അവസരങ്ങളൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്‍തമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News