നാല് നായ്ക്കൾ ചൂടേറ്റ് ചത്ത സംഭവം; യുവതി അറസ്റ്റിൽ

ഫ്ളോറിഡ: ചുട്ടുപൊള്ളുന്ന വെയിലിൽ കാറിനകത്ത് അടക്കപ്പെട്ട 4 നായ്ക്കൾ ചൂടേറ്റ് ചത്ത സംഭവത്തിൽ മിസൗറിയിൽ നിന്നുള്ള 25 വയസുകാരിയെ മെയ് 26 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി സെൻട്രൽ ഫ്ളോറിഡാ പോലീസ് അറിയിച്ചു.

മിസ്സൗറി ഗെയ്ൻസ് വില്ലയിലാണ് സംഭവം. റസ്റ്റോറന്റിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നായ്ക്കളെ കണ്ട വഴിയാത്രക്കാരി ക്കാരിയാണ് വിവരം ബീച്ച് പോലീസിനെ അറിയിച്ചത്. നാലു ഡോർ ഗ്ളാസ്സുകളും കയറ്റിയിട്ടു. എയർ കണ്ടീഷണർ പ്രവർത്തന രഹിതമായ കാറിനകത്തായിരുന്നു നാലും രണ്ടും വയസ്സുള്ള രണ്ടും പന്ത്രണ്ട് ആഴ്ച പ്രായമുള്ള രണ്ടും നായ്ക്കൾ ചത്തു കിടക്കുന്നതായി പോലീസ് കണ്ടെത്തിയത്.

ഈ സമയം കാറിന്റെ ഉടമസ്ഥയായിരുന്ന റ്റീഷ്യ വൈറ്റ് (25) റെസ്റ്ററന്റിലായിരുന്നു. ഒരു മണിക്കൂർ മുമ്പാണ് നായ്ക്കളെ പരിശോധിച്ച ശേഷം റെസ്റ്റോറന്റിലേക്കു പോയതെന്നും തിരിച്ചു വരുമ്പോൾ ചത്തുകിടക്കുകയായിരുന്നുവെന്നും ഇവർ പോലീസിനെ അറിയിച്ചു. ആനിമൽ ക്രൂവൽറ്റി ചാർജ്ജ് ചെയ്ത അറസ്റ്റ് ചെയ്ത ഇവരെ വോൾസിയ കൗണ്ടി ജയിലിലടച്ചു. വെള്ളിയാഴ്ച രാവിലെ ഇവർക്ക് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായും കൗണ്ടി അധികൃതർ അറിയിച്ചു.

Leave a Comment

More News