ബെറിൽ ചുഴലിക്കാറ്റ്: ഇതുവരെ 18 പേരുടെ ജിവന്‍ അപഹരിച്ചു; 2.3 ദശലക്ഷം പേര്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

ടെക്സസ്: തെക്കേ അമേരിക്കയിൽ വൻ നാശം വിതച്ച ബെറിൽ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റിനെ ചൊവ്വാഴ്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു. ഇതുവരെ 18 പേരുടെ ജീവനാണ് ഈ കൊടുങ്കാറ്റ് അപഹരിച്ചത്. ചൊവ്വാഴ്ചയും എട്ട് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. ഈ കൊടുങ്കാറ്റിനെ തുടർന്ന് ഏകദേശം 2.3 ദശലക്ഷം ആളുകളുടെ വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു.

കഴിഞ്ഞയാഴ്ച കരീബിയൻ കടലിൽ ബെറിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ഈ ചുഴലിക്കാറ്റ് തുടക്കത്തില്‍ കാറ്റഗറി 5 ആയിരുന്നു. തിങ്കളാഴ്ചയാണ് ഇത് കാറ്റഗറി 1 കൊടുങ്കാറ്റായി ടെക്‌സസിൽ പ്രവേശിച്ചത്. ഇത് 7 പേരുടെ ജീവൻ അപഹരിച്ചപ്പോൾ, അയൽ സംസ്ഥാനമായ ലൂസിയാനയിൽ ഒരാൾ കൂടി മരിച്ചു. മരങ്ങൾ കടപുഴകി വീണും വെള്ളപ്പൊക്കത്തിലും എട്ട് പേർ മരിച്ചു. തുടര്‍ന്ന് ഇതിനെ പോസ്റ്റ് ട്രോപ്പിക്കൽ സൈക്ലോൺ എന്ന് നാമകരണം ചെയ്തു.

കൊടുങ്കാറ്റിനെ തുടർന്ന് പവർ ഗ്രിഡുകൾ തകരാറിലായതിനാൽ ടെക്‌സാസിലെ ഏകദേശം 2.3 ദശലക്ഷം വീടുകളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങിയിരുന്നു. ലൂസിയാനയിലും 14,000 വീടുകളിൽ വൈദ്യുതിയില്ല. ജീവനക്കാർക്കായി എയർകണ്ടീഷൻ ചെയ്ത ഷെൽട്ടറുകൾ സ്ഥാപിച്ചു, എന്നിരുന്നാലും ജീവനക്കാർ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് തുടർന്നു.

2.3 ദശലക്ഷം ജനസംഖ്യയുള്ള ഹൂസ്റ്റൺ എന്ന വലിയ നഗരത്തെ കൊടുങ്കാറ്റും വെള്ളപ്പൊക്കവും മോശമായി ബാധിച്ചു. 53 വയസ്സുള്ള ഒരു പുരുഷനും 74 വയസ്സുള്ള ഒരു സ്ത്രീയും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചതായി ഹൂസ്റ്റൺ മേയർ ജോൺ വിറ്റ്മയർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ മുങ്ങി പോലീസ് വകുപ്പിലെ ജീവനക്കാരൻ മരിച്ചു. ലൂസിയാനയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതായി ബോസിയർ പാരിഷ് ഷെരീഫ് ഓഫീസ് അറിയിച്ചു.

സർക്കാർ മുന്നറിയിപ്പ്
ബെറിലിന് ചൊവ്വാഴ്ച ശക്തി കുറഞ്ഞതായും മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാനഡയിലേക്ക് വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായും യുഎസ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം (US National Hurricane Center) അറിയിച്ചു. ഇത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നൽകി.

Print Friendly, PDF & Email

Leave a Comment

More News