കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂട്ടിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച കവറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി വിവിധ സ്രോതസ്സുകളിൽ നിന്ന് മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സർക്കാർ ഏജൻസിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഐഎൽ) സ്ഥിരീകരിച്ചു.

അതേസമയം, മരിച്ച കുഞ്ഞിന്റെ തലയിൽ നിറയെ രോമങ്ങളുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Comment

More News