തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തൃശൂർ: ഒരു കോടിയിലധികം വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്.

മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.

 

Leave a Comment

More News