ലോക കേരള സഭ പ്രതിനിധി ഷൈനി കബീറിന് ആദരം

ദോഹ: ലോക കേരള സഭ പ്രതിനിധിയായി ഖത്തറിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വനിത ഷൈനി കബീറിനെ കേരള എന്റർപ്രേണർസ് ക്ലബ് ആദരിച്ചു. കേരള എന്റർപ്രേണർസ് ക്ലബ് പ്രസിഡന്റ് ശരീഫ് ചിറക്കൽ ഷൈനി കബീറിന്‌ ഉപഹാരം നല്‍കി. കേരള എന്റർപ്രേണർസ് ക്ലബ് ട്രെഷറർ പി. അസ്ഹർ അലി, കെ.ഇ.സി. ബിസിനസ് എക്സലന്‍സ് അവാർഡ് ജൂറി കോർഡിനേറ്റർ ഹാനി മാങ്ങാട്ട്, ഇവന്റ് കോർഡിനേറ്റർ അബ്ദുൽ റസാക്ക് കമ്മിറ്റി അംഗങ്ങളായ മൻസൂർ പുതിയ വീട്ടിൽ , കെ സി നബീൽ, നിംഷിദ് കാക്കുപറമ്പത്ത്, അഷ്‌റഫ്‌ അമ്പലത്ത്, ടി. എം കബീർ, നൂർജഹാൻ ഫൈസല്‍ തുടങ്ങിയവർ സംസാരിച്ചു

Leave a Comment

More News