സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

കോട്ടയം: യാക്കോബായ സഭാ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളികാർപ്പോസ് (51) ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച കോട്ടയത്ത് നിര്യാതനായി. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്തയും മാർത്ത-മറിയം സമാജം അഖില മലങ്കര പ്രസിഡന്റുമായിരുന്നു. ഹൃദ്രോഗത്തിന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ, അദ്ദേഹത്തിന്റെ ഇടവക പള്ളിയായ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സോനോറോ പള്ളിയിലേക്ക് (പുത്തൻപള്ളി) കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

സഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

Leave a Comment

More News