ഡാളസ്സില്‍ കോവിഡ്‌ കേസ്സുകള്‍ വര്‍ദ്ധിക്കുന്നു; റിസ്ക്ക്‌ ലവല്‍ യെല്ലോ

ഡാളസ്‌: ഡാളസ്സില്‍ കോവിഡ്‌ കേസ്സുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി 20നും 30നും ശതമാനത്തിലധികമാണ്‌ കോവിഡ്‌ കേസ്സുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്‌. അതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ദ്ധനവുണ്ടായതായി ഡാളസ്‌ കൌണ്ടി പബ്ലിക്‌ ഹെല്‍ത്ത്‌ കമ്മിറ്റി ജഡ്ജി ക്ലെ ജങ്കിന്‍സിനു അയച്ച കത്തില്‍ ചൂണ്ടികാണിക്കുന്നു. BA4, BA5 ഒമിക്രോണ്‍ വേരിയന്റുകളാണ്‌ കൂടുതലും ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്‌.

കോവിഡ്‌ വ്യാപനം വര്‍ദ്ധിച്ചതോടെ കണ്ടി റിസ്‌ക്ക്‌ ലവല്‍ യെല്ലോയായി ഉയര്‍ത്തി.

വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലോ, രണ്ട്‌ ഡോസ്‌ വാക്സിന്‍ സ്വീകരിച്ചശേഷം ബൂസ്റ്റര്‍ ഡോസ്‌ സ്വീകരിക്കുന്നവരിലുമാണ്‌ രോഗ ലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കുന്നത്‌.

കഴിഞ്ഞ രണ്ടു സീസണുകളിലേതില്‍ നിന്നും കുറവ്‌ കേസ്സുകളാണ്‌ ഈ വര്‍ഷം സ്ഥിരീകരിച്ചിരിക്കുന്നതെന്ന്‌ കൗണ്ടി അധികൃതര്‍ ചൂണ്ടികാട്ടി.

റിസ്ക്ക്‌ ലവല്‍ ഉയര്‍ന്നതോടെ വാക്സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന്‌ ഡാളസ്‌ കാണ്ടിയിലെ ജനങ്ങള്‍ക്ക്‌ വീണ്ടും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

നോര്‍ത്ത്‌ ടെക്സസ്സിലെ ഡാളസ്‌, കോളിന്‍, കൗണ്ടികളിലും റിസ്‌ക്ക്‌ ലവല്‍ യെല്ലോയാക്കി ഉയര്‍ത്തിയപ്പോള്‍ പാന്‍ഡമിക്ക്‌ റിസ്ക്ക്‌ ലവല്‍ റെഡ്‌ ആക്കി ഉയര്‍ത്തിയിരുന്നു. പാന്‍ഡമിക്കില്‍ നിന്നും രക്ഷപ്പെട്ടു എന്നു കരുതിയിരുന്ന സന്ദര്‍ഭത്തിലാണ്‌ വീണ്ടും കോവിഡിന്റെ രംഗപ്രവേശനം.

Leave a Comment

More News