സാബു തടത്തില്‍ കെ.സി.സി.എന്‍.എ എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍

ചിക്കാഗോ: ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ പ്രശസ്ത സിനിമാതാരം രചന നാരായണ്‍കുട്ടിയും, പ്രശസ്ത പിന്നണി ഗായകരായ രഞ്ജിനി ജോസ്, ഫ്രാങ്കോ സൈമണ്‍, പ്രശസ്ത കൊമേഡിയന്‍ ജയരാജ് വാര്യര്‍ എന്നിവര്‍ നയിക്കുന്ന സ്റ്റേജ്‌ഷോ നടത്തപ്പെടുന്നു.

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ എന്റര്‍ടൈന്‍മെന്റ് കമ്മറ്റിക്ക് ചെയര്‍മാന്‍ സാബു തടത്തില്‍, കോ-ചെയേഴ്‌സായ ഗ്ലിസ്റ്റണ്‍ ചോരത്ത്, ഷിന്റോ ഉള്ളാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

പ്രശസ്ത സിനിമാതാരമായ രചന നാരായണ്‍കുട്ടി നയിക്കുന്ന സിനിമാറ്റിക് ഡാന്‍സും, രഞ്ജിനി ജോസും ഫ്രാങ്കോയും നയിക്കുന്ന ഗാനമേളയും, പ്രശസ്ത കൊമേഡിയന്‍ ജയരാജ് വാര്യര്‍ നയിക്കുന്ന ചിരിയരങ്ങും കണ്‍വന്‍ഷന്‍ ദിനങ്ങളെ സന്തോഷപൂരിതമാക്കുമെന്ന് എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ സാബു തടത്തില്‍ അറിയിച്ചു.

Leave a Comment

More News