വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; സംഘത്തില്‍ 7 കുട്ടികള്‍, 2 പേര്‍ കീഴടങ്ങി

ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14 ഉം വയസ്സു പ്രായമുള്ള സഹോദരന്മാര്‍ പൊലീസില്‍ കീഴടങ്ങി. ജൂലൈ 11 തിങ്കളാഴ്ചയാണു ഫിലഡല്‍ഫിയ പൊലീസ് വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്.

ജൂണ്‍ 24 നാണു കുട്ടികള്‍ ട്രാഫിക് കോണ്‍ ഉപയോഗിച്ചു വൃദ്ധനു നേരെ ആക്രമണം നടത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരണത്തിനു കീഴടങ്ങി. വൃദ്ധനെ ആക്രമിച്ച സംഘത്തില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണു റിപ്പോര്‍ട്ട്. നാലു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും. കുട്ടികള്‍ വൃദ്ധനെ ആക്രമിക്കുന്ന വിഡിയോ പൊലീസ് പുറത്തു വിട്ടു.

വൃദ്ധന്‍ കുട്ടികളില്‍ നിന്ന് അകന്നുപോകുവാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും നിലത്തു വീണു എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മര്‍ദ്ദിക്കുന്നതുമായ ഭയാനക രംഗങ്ങളാണു വിഡിയോയില്‍ കാണുന്നത്.

സംഭവത്തെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു ഫിലഡല്‍ഫിയ പൊലീസ് 20,000 ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കെതിരെ കൊലപാതകത്തിനു കേസ്സെടുക്കുമെന്നു ഫിലഡല്‍ഫിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലാറി ക്ലസ്‌നര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News