യജമാന സ്നേഹത്താൽ കഴുത്തിൽ വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ വെടിവച്ചു കൊന്നു

പെൻസിൽവേനിയ ∙ ഇരുപത്തിയെട്ടു വയസ്സുള്ള യുവാവിന്റെ വളർത്തു ജീവിയാണ് 15 അടിയിലധികം നീളം വരുന്ന പെരുമ്പാമ്പ്. പാമ്പിനെ വളർത്തുക എന്നത് ഇയാളുടെ വിനോദമായിരുന്നു.

പാമ്പിന് യജമാനനോടുള്ള സ്നേഹം വർധിച്ചപ്പോൾ അത് പ്രകടിപ്പിച്ചത് കഴുത്തിൽ വരിഞ്ഞു മുറുക്കിയായിരുന്നു. ഇതിനെ തുടർന്ന് യുവാവ് ശ്വാസം കിട്ടാതെ ബോധരഹിതനായി നിലത്തു വീണു. ഇത് കണ്ട് കൂടെയുണ്ടായിരുന്ന കുടുംബാംഗം പൊലീസനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് മരണത്തിലേക്ക് നീങ്ങുകയായിരുന്നു. യുവാവിന്റെ കഴുത്തിൽ ചുറ്റി വളഞ്ഞു തല മുകളിലേക്കുയർത്തിയ പാമ്പിന്റെ തലയ്ക്കു നേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റ് ജീവൻ നഷ്ടപ്പെട്ട പാമ്പിന്റെ ശരീരം സാവകാശത്തിൽ നിലത്തേക്കു പതിച്ചു.

പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട യുവാവിനെ പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും താൻ ഓമനിച്ചു വളർത്തിയ പെരുമ്പാമ്പിന്റെ മരണം തന്നെ കൂടുതൽ തളർത്തിയതായി യുവാവ് പറഞ്ഞു.

Leave a Comment

More News