കൊച്ചി മെട്രോയില്‍ വിദ്യാർത്ഥികൾക്ക് താഴ്ന്ന നിരക്കില്‍ പ്രത്യേക പാസ് നാളെ മുതല്‍

കൊച്ചി: കൊച്ചി മെട്രോ വിദ്യാർഥികൾക്കായി കുറഞ്ഞ നിരക്കിൽ യാത്രാ പാസുകൾ പുറത്തിറക്കി. നാളെ മുതൽ പ്രത്യേക പാസ് പ്രാബല്യത്തിലാകും. 50 രൂപയ്ക്ക് പ്രതിദിന പാസും 1000 രൂപയ്ക്ക് പ്രതിമാസ പാസും കൊച്ചി മെട്രോ നൽകുന്നു.

പ്രതിദിന പാസ്സ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസവും ആയിരം രൂപയുടെ പ്രതിമാസ പാസ്സ് ഉപയോഗിച്ച് ഒരു മാസവും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചാണ് പാസ്സുകള്‍ വാങ്ങേണ്ടത്.

Leave a Comment

More News