ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബം: റവ.ഡോ. ജോബി

ഹൂസ്റ്റൺ: അക്കായയിലെ ക്രൈസ്തവ വിശ്വാസത്തിലെ ആദ്യ ഫലമായ കുടുംബം കൂട്ടായ പ്രവർത്തനത്തിൽ ഏർപ്പെട്ട്, ശുശ്രൂഷയിലെ കുറവുകളെ പരിഹരിച്ച്, ദൈവജനത്തിന്റെ മനസ്സ് തണുപ്പിച്ചതുപോലെ ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബജീവിതം എന്ന് റവ.ഡോ. ജോബി മാത്യു യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) പ്രതിവാര പ്രാർത്ഥന യോഗത്തിൽ മുഖ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

മത്തായി കെ മത്തായി അധ്യക്ഷത വഹിച്ചു. ജോൺ കുരുവിള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കോശി എബ്രഹാം, അമ്മിണി കുരുവിള, ബാബു കൊച്ചുമ്മൻ എന്നിവർ പ്രാർത്ഥിച്ചു.

കുടുംബജീവിതത്തിൽ ധന്യമായ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാത്തുക്കുട്ടി- മോളി ദമ്പതികൾക്ക് റവ.ജേക്കബ് ജോർജ്, മാത്യു വർഗീസ്, ജോർജ് മാത്യു, ആലീസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ജെൻസൺ, ജാസ്മിൻ, കെസിയ എന്നിവരുടെ സാക്ഷ്യവും തുടർന്ന് സോഫിയുടെ ആശംസാ ഗാനവും ഉണ്ടായിരുന്നു.  യു സി എഫ്
ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News