സിപി‌എമ്മുകാരുടെ മര്‍ദ്ദനമാണ് ആർഎസ്എസ് പ്രവർത്തകന്റെ മരണ കാരണമെന്ന്; കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍ : പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടത് സിപി‌എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം മൂലമാണെന്ന തര്‍ക്കം രൂക്ഷമായി. പാനുണ്ട സ്വദേശി പുതിയ വീട്ടിൽ ജിംനേഷ് (32) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനമാണ് ജിം‌നേഷിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. എന്നാൽ, ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ജിംനേഷിനും മര്‍ദ്ദനമേറ്റിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. എന്നാല്‍, സംഘര്‍ഷത്തില്‍ മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും, ഇവിടെ വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതെന്നും പോലീസ് പറയുന്നു. കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

Leave a Comment

More News