വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

മണ്ണാർക്കാട്: ചങ്ങലീരി ഇർശാദ് ഹൈസ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ കെ വിനോദ്കുമാർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ്‌ റിയാസ്, കെ മുഹമ്മദ്‌ ഷാഫി, അബു ബിൻ മുഹമ്മദ്‌, മുഹമ്മദ്‌ ഷമീർ, കെ അബ്ദുൽ ജബ്ബാർ, നസറുദ്ധീൻ പാലക്കാഴി എന്നിവർ സംസാരിച്ചു.

Leave a Comment

More News