പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് 2022 ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

ട്രയല്‍ അലോട്ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.

Leave a Comment

More News