പ്രസവിച്ചയുടൻ അമ്മ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു

തൊടുപുഴ: കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ പ്രസവിച്ച ഉടൻ ബക്കറ്റിൽ മുക്കി കൊന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതി മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നിതെന്ന് പരിശോധനയില്‍ ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നല്‍കിയത്. പിന്നീട് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു.

കുളിമുറിയിലെ ബക്കറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതി ഗർഭിണിയാണെന്ന കാര്യം എല്ലാവരിൽ നിന്നും മറച്ചുവെച്ചതായി റിപ്പോർട്ട്. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നറിയാൻ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Leave a Comment

More News