നിരീക്ഷണത്തിലുള്ള യുവതിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന്

കണ്ണൂർ: കുരങ്ങുപനി സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കുരങ്ങുപനി ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.

പരിശോധനയിൽ പെൺകുട്ടിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ വീട്ടിൽ ചികിത്സ തുടർന്നാൽ മതിയായിരുന്നു എന്ന് ഡോക്ടർമാർ. പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News