സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളുമായി കള്‍ച്ചറല്‍ ഫോറം

ദോഹ: 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്റ്റ് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും.

ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന്‌ നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്, സ്കിറ്റ് തുടങ്ങിയ അരങ്ങേറുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.

എറണാകുളം ജില്ലാക്കമ്മറ്റി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. രജിസ്ട്രേഷനായി 33153790 എന്ന നമ്പറിലാണ്‌ ബന്ധപ്പെടേണ്ടത്.

Leave a Comment

More News