ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന വാരമാണ് ഹാശാ ആഴ്ച. ഓശാന ഞായറാഴ്ച യിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം, ശിഷ്യന്മാരുടെ കാൽ കഴുകൽ, കുരിശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്.

ഹോളി ടാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ആദ്യമായിട്ടാണ് ഹാശാ ശുശ്രൂഷകൾ ഭദ്രാസനം നടത്തുന്നത്. ഫാ. ജെറി വര്ഗീസ് സഹ കാർമ്മികൻ ആയിരിക്കും .

ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6:00 ന് സന്ധ്യാപ്രാർത്ഥനയോടെ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഹാശാ ശുശ്രൂഷകൾ ആരംഭിക്കും.

ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തിങ്കൾ മുതൽ ബുധൻ വരെ രാവിലെ മുതൽ യാമ പ്രാർത്ഥനകൾ, ധ്യാനങ്ങൾ എന്നിവയുണ്ട്.

ഏപ്രിൽ 6 വ്യാഴാഴ്ച രാവിലെ 5:00 ന് പെസഹ ശുശ്രൂഷകൾ ആരംഭിക്കും. അന്ന് ഉച്ചകഴിഞ്ഞു 2:30 ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകും. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ടാണ് ഹൃദയ സ്പർശിയായ ഈ ശുശ്രൂഷ നടത്തുന്നത്.

ദുഃഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 6:00 ന് ആരംഭിക്കും. ദുഃഖ ശനിയാഴ്ച രാവിലെ 11.00ന് വിശുദ്ധ കുർബാനയ്ക്ക്തിരുമേനി നേതൃത്വം നൽകും. കുരിശുമരണത്തിന് ശേഷം മൂന്നാം ദിവസം ഉയിർപ്പിൻറെ സ്മരണയ്ക്കായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷകൾ ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 4 മണിക്ക് ആരംഭിക്കും.

റിട്രീറ്റ് സെന്ററിൽ താമസവും ഭക്ഷണവും ലഭ്യമാണ്‌. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: .ഫാ. വി. എം. ഷിബു, ഡയറക്ടർ, ഫോൺ: 312-927-7045
https://form.jotform.com/230276282079156

 

Print Friendly, PDF & Email

Related posts

Leave a Comment