അൽ-രിഹ്‌ല’22 ഫുട്ബോൾ ടൂർണമെന്റ്: കൊണ്ടോട്ടി യൂണിറ്റ് ജേതാക്കൾ

കൊണ്ടോട്ടി: എസ്.ഐ.ഒ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 11ന് നടക്കുന്ന എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച അൽ-രിഹ്‌ല’22 ഇന്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ കൊണ്ടോട്ടി യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ മേലങ്ങാടി യൂണിറ്റിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊണ്ടോട്ടി യൂണിറ്റ് കപ്പുയർത്തിയത്.

മേലങ്ങാടി റിക്സ് അറീനയിൽ വെച്ച് നടന്ന ടൂർണമെന്റ് കരിപ്പൂർ എസ്.ഐ അഷ്‌റഫ് ചുക്കാൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ്.ടി, ഏരിയ പ്രസിഡന്റ് അജ്‌വദ് സബാഹ്, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ചുള്ളിയൻ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ശമീം കുന്നംപള്ളി, ജമാഅത്തെ ഇസ്ലാമി മേലങ്ങാടി ഹൽഖ നാസിം അഷ്‌റഫ് ചെമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

More News