എല്ലാ ഭാരതീയരും ജനാധിപത്യത്തില്‍ വിശ്വസിക്കണം; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല: ശശി തരൂര്‍

തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ഹിന്ദി സംസാരിക്കുന്നവരും ഹിന്ദി മേഖലയില്‍ നിന്നുമായിരിക്കണമെന്ന വാദത്തെ ഖണ്ഡിച്ച് ശശി തരൂര്‍. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് തരൂർ വിമർശകർക്ക് ഹിന്ദിയിൽ മറുപടി നൽകിയത്.

ആ മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ. ഭാരതീയന്‍ ആവുകയാണ് പ്രധാനമെന്നും തരൂര്‍ പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാക്കൂവെന്ന വാദം ജി-23 അംഗം കൂടിയായ തരൂര്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല. താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ മാറ്റം വരണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്‌ത് ഉചിതമായ തീരുമാനത്തിലെത്തും. കൂടുതല്‍ ആളുകള്‍ മത്സരിക്കാന്‍ തയ്യാറാകുന്നുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Leave a Comment

More News