തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂർ: തെരുവ് നായ്ക്കൂട്ടം വിദ്യാർത്ഥികളെ ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിലാണ് തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതോടെ ഏഴാം മൈല്‍ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നീ വിദ്യാര്‍ത്ഥികള്‍ ഓടി അടുത്തുള്ള വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി രക്ഷപ്പെടുകയായിരുന്നു.

തിരുവോണ ദിവസമാണ് സംഭവം നടന്നത്. വിദ്യാർഥികൾ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുമ്പോഴായിരുന്നു തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. വിദ്യാർഥികളെ നായ്ക്കള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

Leave a Comment

More News