അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം; കോണ്‍സുല്‍ ജനറൽ ഡോ. സ്വാതി കുൽക്കർണി മുഖ്യാതിഥി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സ്വാതി കുൽക്കർണിയും, വിശിഷ്ടാതിഥികളായി ആൽഫ്രഡ് ജോൺ (ചെയർമാൻ, ബോർഡ് ഓഫ് കമ്മീഷണേഴ്സ്, ഫോർസിത് കൗണ്ടി), കർറ്റ് തോം‌സണ്‍ (മുന്‍ സെനറ്റർ ) എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

AMMA ഒരുക്കുന്ന ഓണസദ്യ അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിനു മാത്രമല്ല, എല്ലാ മലയാളികള്‍ക്കും പിറന്ന മണ്ണിൽ ഓണം ആഘോഷിച്ചതിന്റെ പ്രതീതി ഉളവാക്കും എന്നുറപ്പാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗജവീരനും മഹാബലിയും തലയുയർത്തി നിൽക്കുന്ന, കൊട്ടും കുരവയും, മെഗാ തിരുവാതിരയും, ആട്ടവും പാട്ടും നിറഞ്ഞാടുന്ന തിരുവോണ ആഘോഷത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നു.

Leave a Comment

More News